വിപണിയില്‍ സമ്മിശ്ര പ്രതികരണം
മുംബൈ: മാര്‍ച്ച് 26 തിങ്കളാഴ്ച ഓഹരിവിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. മുന്‍ ആഴ്ചകളിലെ തകര്‍ച്ചയില്‍ നിന്നും വിപണി കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നതായിരുന്നു തിങ്കളാഴ്ചത്തെ പ്രത്യേകത. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് പുതുജീവന്‍ കിട്ടി. മിക്ക ഓഹരികളുടെയും വില ഉയര്‍ന്നു.
എന്നാല്‍ പരമ്പരാഗത ഓഹരികള്‍ തകര്‍ച്ചയില്‍ നിന്നും കരകയറിയില്ല. സൂചികകളില്‍ കാര്യമായ വ്യതിയാനമുണ്ടായില്ല. മുംബൈ സൂചിക ഒരു പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയില്‍ വ്യത്യാസമുണ്ടായില്ല.
മുംബൈ സൂചിക
ഒടുവിലത്തെ നില-3636.00
തുടങ്ങിയത് -3635.00
ഉയര്‍ച്ച - 1.00
എന്‍ എസ് ഇ
ഒടുവിലത്തെ നില-1161.00
തുടങ്ങിയത്-1161.00
വില കൂടിയ ഓഹരികള്‍
എസ് എസ് ഐ, സത്യം കംപ്യൂട്ടേഴ്സ്, ഡിജിറ്റല്‍എക്യുപ്മെന്റ്സ്, പെന്റാമീഡിയ, ഗ്ലോബല്‍ ടെലി, ഡി എസ് ക്യു സോഫ്റ്റ് വെയര്‍, ആപ്ടെക്, ഹിന്ദുജാ ഫിനാന്‍സ്, ഐ സി ഐ സി ഐ ബാങ്ക്, എല്‍ എം എല്‍
വില കുറഞ്ഞ ഓഹരികള്‍
ടാറ്റാ ടീ, ഹീറോ ഹോണ്ട, എല്‍ ആന്‍ഡ് ടി, എച്ച് എല്‍ എല്‍, എ സി സി , എസ് ബി ഐ, ഹിമാചല്‍












Click it and Unblock the Notifications