Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡീസല്‍ വാഹനങ്ങള്‍ക്ക് കോടതി വിലക്ക്

ദില്ലി: മാര്‍ച്ച് 31ന് ശേഷം ദില്ലി നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്ന് സുപ്രീം കോടതി.

മാര്‍ച്ച് 31ന് ശേഷം പ്രകൃതിദത്ത വാതകങ്ങള്‍ ഉപയോഗിച്ച് ഓടുന്ന വണ്ടികള്‍ മാത്രമേ നിരത്തിലിറക്കാവൂ എന്ന് ചീഫ് ജസ്റിസ് എ. എസ്. ആനന്ദ്, ബി. എന്‍. കൃപാല്‍, വി. എന്‍. ഖാരെ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. മാര്‍ച്ച് 26 തിങ്കളാഴ്ചയാണ് ഉത്തരവുണ്ടായത്.

ഇപ്പോള്‍ കൈവശമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം പ്രകൃതിദത്ത വാതകങ്ങളുപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞവര്‍ക്ക് സപ്തംബര്‍ 30 വരെ കൈവശമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കാം.

എന്നാല്‍ 20 ഡീസല്‍ വാഹനങ്ങള്‍ കൈവശമുള്ള ഉടമ പ്രകൃതിദത്ത വാതകമുപയോഗിച്ച് ഓടുന്ന 10 വാഹനങ്ങള്‍ മാത്രം വാങ്ങാനായി കൈമാറിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ സപ്തംബര്‍ 30 വരെ 10 ഡീസല്‍ വാഹനങ്ങള്‍ മാത്രമേ നിരത്തിലിറക്കാവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+