സിപിഎം ലിസ്റില്‍ 34 പുതുമുഖങ്ങള്‍
തിരുവനന്തപുരം: സിപിഎം പുറത്തിറക്കിയ 67 സ്ഥാനാര്‍ഥികളുടെ ലിസ്റില്‍ പകുതിയോളം പുതുമുഖങ്ങള്‍. 34 പുതുമുഖങ്ങളെയാണ് സിപിഎം അണിനിരത്തിയിരിക്കുന്നത്.
41 സിപിഎം എംഎല്‍എമാരില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്. ഒമ്പത് സ്ത്രീകള്‍ക്കാണ് ലിസ്റില്‍ സ്ഥാനം കൊടുത്തിരിക്കുന്നത്.
പുതുമുഖങ്ങളില്‍ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുള്ള രാമണ്ണറെയും എ.കെ.ബാലനും ഉള്‍പ്പെടുന്നു. പുതുമുഖമായി മത്സരിക്കുന്നവരില്‍ പ്രമുഖന്‍ ആസൂത്രണ കമ്മീഷന്‍ അംഗം പ്രഫ. തോമസ് ഐസക് ഉള്‍പ്പെടുന്നു. ലിസ്റിലെ മത്തായി ചാക്കോ, പി. സതീദേവി, വി.ചെന്താമരാക്ഷന്‍, ടി. ശശിധരന്‍, ആര്‍. സെല്‍വരാജ് എന്നിവര്‍ ചെറുപ്പക്കാരാണ്. ഇരിങ്ങാലക്കുടയില്‍ ലോനപ്പന്‍ നമ്പാടന് പകരം ഇക്കുറി ഡിവൈെഎഫ്ഐ നേതാവ് ടി.ശശിധരന്‍ മത്സരിക്കും. ലോനപ്പന്‍ നമ്പാടന്‍ ഇത്തവണ കൊടകരയിലാണ് മത്സരിക്കുക.
തലശ്ശേരിയില്‍ നായനാര്‍ക്ക് പകരം കൊടിയേരി ബാലകൃഷ്ണനാണ് മത്സരിക്കുക. മേപ്പയൂരില്‍ എ. കണാരനു പകരം പണ്ട് യുവജന സംഘടനകളിലൂടെ തിളങ്ങിയ മത്തായി ചാക്കോ മാറ്റുരയ്ക്കും. ആലപ്പുഴയില്‍ സുശീലാ ഗോപാലന് പകരം സി.കെ.സദാശിവനായിരിക്കും. ആറ്റിങ്ങലില്‍ ആനത്തലവട്ടം ആനന്ദനെ മാറ്റി കടകംപള്ളി സുരേന്ദ്രനെ നിര്‍ത്തുന്നു. കുന്നമംഗത്ത് സി.പി.ബാലന്‍വൈദ്യര്‍ക്ക് പകരം അഡ്വ.കുഞ്ഞനും കുഴല്‍ മന്ദത്ത് എം.നാരായണനു പകരം എ.കെ.ബാലനും പോരിനിറങ്ങും.
മന്ത്രി ടി.കെ.രാമകൃഷ്ണനും പുതിയ തലമുറയ്ക്കായി ഒഴിഞ്ഞു കൊടുക്കുകയാണ്. ടി.കെ. രാമകൃഷ്ണന് പകരം കോട്ടയത്ത് ഇക്കുറി വൈക്കം വിശ്വന്‍ നില്ക്കുന്നു. പേരാമ്പ്രയില്‍ എന്‍.കെ.രാധയ്ക്ക് പകരം ടി.പി.രാമകൃഷ്ണന്‍ മത്സരിക്കും. രണ്ടു പ്രമുഖര്‍ മണ്ഡലം മാറി മത്സരിക്കും-ടി.കെ. ഹംസ ബേപ്പൂരിന് പകരം പൊന്നാനിയിലേക്കും എന്‍.ആര്‍. ബാലന്‍ കുന്നംകുളത്തിന് പകരം മണലൂരിലേക്കും മാറുന്നു.












Click it and Unblock the Notifications