മദ്യദുരന്തക്കേസ് വിചാരണ മാറ്റി
കൊല്ലം: മദ്യദുരന്തക്കേസിന്റെ വിചാരണ ഏപ്രില്‍ രണ്ട് തിങ്കളാഴ്ചയിലേക്ക് മാറ്റി. കുറ്റപത്രം ലഭിച്ചിട്ടില്ലെന്ന് കേസിലെ ചില പ്രതികള്‍ കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് വിചാരണ മാറ്റിയത്.
കേസിന്റെ വിചാരണ ആരംഭിക്കാനായി മാര്‍ച്ച് 26 തിങ്കളാഴ്ച കോടതി ചേര്‍ന്നപ്പോഴാണ് തങ്ങള്‍ക്ക് കുറ്റപത്രം കിട്ടിയിട്ടില്ലെന്ന് ചില പ്രതികള്‍ പരാതിപ്പെട്ടത്. പ്രതികളുടെ വാദം ശരിയല്ലെന്നും എങ്കിലും ആര്‍ക്കെങ്കിലും കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടണമെന്നുണ്ടെങ്കില്‍ ലഭ്യമാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വി.സുഗതന് പറഞ്ഞു.
തുടര്‍ന്നാണ് കേസിന്റെ വിചാരണ ഏപ്രില്‍ രണ്ടിലേക്ക് നീട്ടിയതായി ജഡ്ഡി എം.ഡെന്നിസന് അറിയിച്ചത്.
കേസിലെ 41 പ്രതികളില്‍ 31 പേര് മാത്രമാണ് തിങ്കളാഴ്ച കോടതിയില്‍ ഹാജരായത്. പ്രതികളെ കാണാനായി വന്‍ജനക്കൂട്ടമാണെത്തിയത്. ഫോട്ടോയെടുക്കാനായി സമീപിച്ച മാധ്യമപ്രവര്‍ത്തകരെയും പത്രഫോട്ടോഗ്രാഫര്‍മാരെയും പ്രകോപിതരായ പ്രതികള്‍ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു.