ഫോട്ടോഗ്രാഫര്‍മാരെ കയ്യേറ്റം ചെയ്തു
കൊല്ലം: മദ്യദുരന്തക്കേസിന്റെ വിചാരണയ്ക്കായി കൊല്ലം ജില്ലാ കോടതിയിലെത്തിയ പ്രതികളില്‍ ചിലര്‍ വന്‍ജനക്കൂട്ടത്തെ കണ്ട് അക്രമാസക്തരായപ്പോള്‍ തല്ല് വാങ്ങിയതും അസഭ്യം കേട്ടതും മാധ്യമപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും.
രാവിലെ 11.15ഓടെ വന്‍ജനക്കൂട്ടമാണ് പ്രതികളെ കാണാനായി കോടതി പരിസരത്തെത്തിയത്. പൊലീസ് ജീപ്പിലെത്തിയ പ്രതികള്‍ ജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മാറ്റി നിര്‍ത്തിയാലേ ജീപ്പില്‍ നിന്നിറങ്ങുകയുള്ളൂവെന്ന് ശഠിച്ചു. പൊലീസ് അല്പം ബലം പ്രയോഗിച്ച് തന്നെ പ്രതികളെ ജീപ്പില്‍ നിന്നിറക്കി.
മാധ്യമപ്രവര്‍ത്തകരെയും ജനങ്ങളെയും നോക്കി അസഭ്യം പറഞ്ഞുകൊണ്ടായിരുന്നു പ്രതികള്‍ കോടതിയിലേക്ക് നീങ്ങിയത്. അതിനിടെ ചില പ്രതികള്‍ അക്രമാസക്തരായി. എസിവി ക്യാമാറാമാന്‍ ജയമോഹന്‍ തമ്പിയുടെ മുഖത്ത് ഒരാള്‍ ആഞ്ഞിടിച്ചു. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ മുരളീകൃഷ്ണന്റെ ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്തു.
പൊലീസ് നോക്കിനില്‍ക്കുമ്പോഴാണ് ഈ അക്രമപ്രവൃത്തികളുണ്ടായത്. പൊലീസും മാധ്യമപ്രവര്‍ത്തകരും ഇതേ ചൊല്ലി വാക്കേറ്റമുണ്ടായി.












Click it and Unblock the Notifications