Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധികാര യാത്രയില്‍ മേധ പങ്കെടുക്കും

തിരുവനന്തപുരം: നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് ( എന്‍ എ പി എം)നടത്തുന്ന ജനാധികാരയാത്രയില്‍ നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ് മേധാ പട്കര്‍ പങ്കെടുക്കും. കാസര്‍കോട്ട് നിന്നാരംഭിച്ച യാത്ര മാര്‍ച്ച് 28 വ്യാഴാഴ്ച തൃശൂരിലെത്തുമ്പോള്‍ മേധ യാത്രയ്ക്കൊപ്പം ചേരും. എന്‍ എ പി എം കേരള ഘടകം കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് കോച്ചേരി അറിയിച്ചതാണിത്.

യാത്ര ഏപ്രില്‍ ആറിന് തിരുവനന്തപുരത്ത് സമാപിക്കും. ആഗോളവത്കരണ നയങ്ങള്‍ക്കെതിരേയാണ് എന്‍ എ പി എം ജനാധികാരയാത്ര സംഘടിപ്പിക്കുന്നത്. ആഗോളവത്കരണത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. സമാപനദിവസം എഫ് സി ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അരി എന്‍ എ പി എം പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുമെന്നും ഫാ.കോച്ചേരി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+