സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: എന്‍ സി പി യില്‍ അതൃപ്തി
കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി എന്‍ സി പി സംസ്ഥാന ഘടകത്തില്‍ രൂക്ഷമായ അഭിപ്രായം.മാര്‍ച്ച് 26 തിങ്കളാഴ്ച പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പോഷകസംഘടനാ ഭാരവാഹികളെ ഒഴിവാക്കി സംസ്ഥാന നേതാക്കള്‍ ഒന്നടങ്കം മത്സരിക്കാന്‍ തീരുമാനിച്ചതിനെതിരേ ഒരു വിഭാഗം പരസ്യമായി തന്നെ രംഗത്തെത്തി.
പാര്‍ട്ടിയുടെ സീറ്റായ സംവരണ മണ്ഡലം സി പി എമ്മിനു വേണ്ടി ഒഴിഞ്ഞു കൊടുത്തതും വിമതരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഞാറയ്ക്കല്‍ മുന്‍ എം എല്‍ എ വി ബാബുവാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. പട്ടികവിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് എന്‍ സി പി നേതാക്കള്‍ മത്സരിക്കുന്ന യിലും ബാലുശേരിയിലും പട്ടികജാതിയില്‍ വിമത സ്ഥാനാര്‍ത്ഥികളാക്കി മത്സരിപ്പിക്കാന്‍ ബാബുവിനെ അനുകൂലിക്കുന്നവര്‍ തീരുമാനമെടുത്തിരിക്കുകയാണ്.
തിങ്കളാഴ്ച എന്‍ സി പി യുടെ യുവവിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പ്രതിനിധ്യ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയ സംസ്ഥാന നേതൃത്വത്തിന്റെ നടപടി ദേശീ നേതൃത്വത്തെ ധരിപ്പിക്കാനും പിന്നീട് ആവശ്യമെങ്കില്‍ കൂടുതല്‍ ശക്തമായ നടപടികളുമായിമുന്നോട്ടു പോകാനുമാണ് യോഗം തീരുമാനിച്ചതെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ടി എം സത്താര്‍ പറഞ്ഞു.
പോഷകസംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കുമെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും ഇതിന് തയ്യാറാകാതെ സംസ്ഥാന നേതാക്കള്‍ കൂട്ടത്തോടെ മത്സരരംഗത്തിറങ്ങിയതിനെ നാഷലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് അപലപിച്ചു. മൂന്ന് തവണ തോറ്റവരും അതിലേറെ തവണ ജയിച്ചവരുമായ നേതാക്കളാണ് സ്ഥാനാര്‍ത്ഥി ലിസ്റ്റിലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications