റസല്‍ ക്രോയ്ക്ക് ഓസ്കാര്‍
ലോസ് എഞ്ചലസ്: മികച്ച നടനുള്ള 73ാമത് ഓസ്കാര്‍ അവാര്‍ഡ് റസല്‍ ക്രോയ്ക്ക് ലഭിച്ചു. ജൂലിയാ റോബര്‍ട്സ് ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
റിഡ്ലി സ്കോട്ട് സംവിധാനം ചെയ്ത ഗ്ലാഡിയേറ്ററാണ് മികച്ച ചിത്രം. ട്രാഫിക് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ച സ്റീവന്‍ സോഡെര്‍ബെര്‍ഗ് മികച്ച സംവിധായകനുള്ള ഓസ്കാര്‍ നേടി.
ഗ്ലാഡിയേറ്ററിലെ റോമന്‍ ജനറലിന്റെ വേഷമാണ് ക്രോയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. എറിന്‍ ബ്രോക്കോവിച്ച് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ജൂലിയ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയത്.
ബെനിഷ്യോ ദെല്‍ മികച്ച സഹനടനും മാര്‍സിയ ഗേ ഹാര്‍ഡന്‍ മികച്ച സഹനടിക്കുമുള്ള ഓസ്കാര്‍ നേടി. ആയുഷ്കാല നേട്ടങ്ങള്‍ക്കുള്ള പുരസ്കാരം ജാക്ക് കാര്‍ഡിഫിന് ലഭിക്കും. കലാസംവിധാനത്തിനുള്ള പുരസ്കാരം ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ എന്നീ ചിത്രങ്ങളിലൂടെ ടിം യിപ്പ് നേടി.
മറ്റ് അവാര്‍ഡുകള്‍
വിദേശ ഭാഷാചിത്രം-ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (തായ്വാന്‍, സംവിധാനം യാങ് ലീ )
ഛായാഗ്രഹണം-പീറ്റര്‍ പോ (ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍)
വസ്ത്രാലങ്കാരം- ജാന്റി യേറ്റ്സ് (ഗ്ലാഡിയേറ്റര്‍)
പശ്ചാത്തലസംഗീതം-ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (ടാന്‍ ഡണ്‍)
എഡിറ്റിംഗ്- സ്റീഫന്‍ മിറിയോണ്‍ (ട്രാഫിക് )
ശബ്ദം- ഗ്ലാഡിയേറ്റര്‍
സൗണ്ട് എഡിറ്റിംഗ്- ജോണ്‍ ജോണ്‍സണ്‍ (യു-571)
മേക്ക്-അപ്പ്- റിക്ക് ബേക്കര്‍, ഗെല്‍ റ്യാന്‍ (ഡോ. സിയൂസ്സ് ഹൗ ദി ഗ്രിന്‍ച് സ്റോള്‍ ക്രിസ്മസ് )
ഡോക്യുമെന്ററി-ഇന്‍റ്റു ദി ആംസ് ഓഫ് സ്ട്രെയ്ഞ്ചേഴ്സ്: സ്റോറീസ് ഓഫ് ദി കിന്‍ഡര്‍ട്രാന്‍സ്പോര്‍ട്ട് (മാര്‍ക്ക് ജോനാഥന്‍ ഹാരിസ്, ഡെബോറാ ഓപ്പന്‍ഹീമര്‍)
ഹ്രസ്വചിത്രം-ബിഗ് മാമാ (ട്രാസി സെരേറ്റീന്‍)
ആനിമേറ്റഡ് ചിത്രം-ഫാദര്‍ ആന്‍ഡ് ഡോട്ടര്‍
ആക്ഷന്‍ ചിത്രം- ക്വീറോ സെര്‍ (ഐ വാണ്ട് ടു ബി..)
വിഷ്വല്‍ ഇഫക്ട്സ്- ഗ്ലാഡിയേറ്റര്‍
തിരക്കഥ (മറ്റു കഥകളെ ആധാരമാക്കിയുള്ളത്)- ട്രാഫിക് (സ്റീഫന്‍ ഗഗന്‍)
തിരക്കഥ (സിനിമക്കു വേണ്ടി മാത്രമുള്ളത്)- ഓള്‍മോസ്റ് ഫേമസ് (കാമറൂണ്‍ ക്രോ)
ഗാനം- തിംഗ്സ് ഹാവ് ചെയ്ഞ്ച്ഡ്... (വണ്ടര്‍ ബോയ്സിലെ ബോബ് ഡിലന്‍ പാടിയ ഗാനം )












Click it and Unblock the Notifications