കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഫ്താ ക്രാക്കര്‍ പദ്ധതിക്കായി സംയുക്തസംരംഭം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ദക്ഷിണ ആഫ്രിക്കയിലെ പ്രമുഖ രാസനിര്‍മാണ കമ്പനിയായ സാസോല്‍ പോളിമെറുമായി സംയുക്ത സംരംഭത്തിലേര്‍പ്പെടുന്നു. നാഫ്ത ക്രാക്കര്‍ സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതിക്കായാണ് ഇരുവരും സംയുക്ത സംരംഭത്തിലേര്‍പ്പെടുന്നത്.

കാസര്‍കോട് ജില്ലയിലെ ചീമേനിയിലാണ് ഈ വ്യവസായസ്ഥാപനം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഏഴായിരം കോടിയുടെ പദ്ധതിയാണിത്.

പദ്ധതി സംബന്ധിച്ച് ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണറും സാസോള്‍ പ്രതിനിധികളും അടങ്ങുന്ന സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെത്തിയിരുന്നു. വ്യവസായമന്ത്രി സുശീലാ ഗോപാലനുമായി സംഘം ചര്‍ച്ച നടത്തി. ചീമേനിയിലെ പദ്ധതിക്കായി ഉദ്ദേശിക്കുന്ന സ്ഥാലം സന്ദര്‍ശിക്കുകയും ചെയ്തു.

ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയും കെഎസ്ഐഡിസിയും ചേര്‍ന്ന് സംസ്ഥാനത്ത് ഗ്യാസ് പൈപ്പ്ലൈന്‍ ശൃംഖല നിര്‍മിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ കമ്പനിയുമായി ചേര്‍ന്നുള്ള സംരംഭം സംസ്ഥാനത്തെ വ്യവസായ വികസനത്തെ ഏറെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X