ചലച്ചിത്ര അവാര്‍ഡ് :മൂന്ന് ജൂറി അംഗങ്ങള്‍ രാജിവച്ചു
ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡ് തീരുമാനിക്കുന്നതില്‍ ബിജെപി ഇടപെടലുണ്ടായതായി ആരോപിച്ച് മൂന്ന് ജൂറി അംഗങ്ങള്‍ രാജിവച്ചു.
ജൂറി അംഗങ്ങളായ പ്രദീപ് കൃഷ്ണന്‍, ശശി ആനന്ദ്, റൗത്ത് എന്നിവരാണ് രാജിവച്ചത്. ജൂറി ചെയര്‍പേഴ്സണ്‍ വൈജയന്തി മാലിക്കെതിരെയാണ് ആരോപണങ്ങള്‍ അധികവും. അവര്‍ ഏകപക്ഷീയമായി ഒട്ടേറെ അവാര്‍ഡുകള്‍ തീരുമാനിച്ചുവെന്നതാണ് ഒരു പ്രധാന പരാതി. അനില്‍ കപൂറിനും രവീണ ടാണ്ടനും യഥാക്രമം മികച്ച നടന്‍, നടി എന്നീ അവാര്‍ഡുകള്‍ ലഭിച്ചത് വൈജയന്തിമാലിയുടെ സ്വാധീനംകൊണ്ടാണെന്നറിയുന്നു.
അനില്‍ കപൂറിന് മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത പുകാറും രവീണയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡു ലഭിച്ച ദമനും അവാര്‍ഡു നിര്‍ണയ സമിതി നേരത്തെ തള്ളിക്കളഞ്ഞതായിരുന്നുവത്രെ. കേരളത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവും കേരളത്തിന് ലഭിച്ച ചില അവാര്‍ഡുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതായി പറയുന്നു.












Click it and Unblock the Notifications