മാരനെ റിമാന്റ് ചെയ്തു
കാഞ്ചീപുരം: വീരപ്പന്റെ അടുത്ത കൂട്ടാളിയും തമിഴ്നാട് ദേശീയ വിമോചന മുന്നണി നേതാവുമായ മാരനെ ഏപ്രില്‍ 10വരെ കോടതി റിമാന്റ് ചെയ്തു. തിണ്ടിവനത്തിനടുത്ത് പെരാനി റെയില്‍വേ സ്റേഷനിലുണ്ടായ ബോംബ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മാരനെ ചെങ്ങലപ്പാട്ട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്റ് ചെയ്തത്.
1996 ഏപ്രില്‍ 22ന് പെരാനി റെയില്‍വേസ്റേഷനില്‍ മാരനും കൂട്ടാളികളും ബോംബ് സ്ഫോടനം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. സ്റേഷനിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓടിച്ചതിനു ശേഷം റെയില്‍വേ സിഗ്നല്‍ ബോക്സിലും റെയില്‍വേ ട്രാക്കിലും സ്ഫോടകവസ്തുക്കള്‍ വയ്ക്കുകയായിരുന്നു. സ്ഫോടനം നടക്കുന്നതിനു മുമ്പായി അവര്‍ രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ മാസം കോയമ്പത്തൂരില്‍ വച്ചാണ് മാരനെ അറസ്റ് ചെയ്തത്. കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും മാ-ര-നെ-തി-രെ കുറ്റമാരോപിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications