സുനില്‍ ദത്തിന് വിമാനാപകടത്തില്‍ പരിക്ക്
മുംബൈ: കോണ്‍ഗ്രസ് എംപിയും മുന്‍ ഹിന്ദി ചലച്ചിത്രതാരവുമായ സുനില്‍ ദത്തിന് വിമാനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
കാലിന്റെ എല്ലുകള്‍ തകരുകയും നട്ടെല്ലിന് പരിക്കേല്ക്കുകയും ചെയ്ത സുനില്‍ ദത്തിനെ അപകടസ്ഥലത്ത് നിന്ന് ഉടന്‍ ആംബുലന്‍സില്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ നിന്ന് 93 കിലോമീറ്റര്‍ അകലെയുള്ള ബഹദൂരി ഗ്രാമത്തിലെ ഒരു പാടത്താണ് സുനില്‍ ദത്ത് യാത്ര ചെയ്തിരുന്ന സ്വകാര്യ വിമാനം മാര്‍ച്ച് 27 തിങ്കളാഴ്ച രാത്രി 11.30ന് തകര്‍ന്നു വീണത്.
പൈലറ്റിനും സുനില്‍ ദത്തിന്റെ കൂടെ യാത്രചെയ്തിരുന്ന മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റു.സ്നേഹല്‍ പട്ടേല്‍ (16), പൂര്‍ണിമ പട്ടേല്‍(15), ദിഷ പട്ടേല്‍(13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൈലറ്റിന്റെ നില ഗുരുതരമാണ്.












Click it and Unblock the Notifications