ആയിരങ്ങള്‍ കാവുതീണ്ടി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ആയിരങ്ങള്‍ കാവുതീണ്ടി. ചുവന്ന പട്ടണിഞ്ഞെത്തിയ ഭക്തരും കോമരങ്ങളും ക്ഷേത്രാന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി.
ശാക്തേയ പൂജക്ക് ശേഷമാണ് ഭക്തര്‍ കാവുതീണ്ടിയത്. ശാക്തേയ പൂജക്കു ശേഷം വലിയ തമ്പുരാനാണ് കാവു തീണ്ടലിനു അനുമതി നല്‍കിയത്. അനുമതി കിട്ടിയയതതോടെ ആയിരങ്ങള്‍ ആര്‍പ്പും വിളിയുമായി കാവുതീണ്ടി.
ദാരികവധത്തിനു ശേഷം ക്ഷീണിതയായ ദേവിയെ സുഖപ്പെടുത്താനാണ് ശാക്തേയപൂജ നടത്തുന്നത്. പട്ടും വളകളും വാളുകളുമായി കോമരങ്ങളും ഭക്തരും കാവുതീണ്ടുമ്പോള്‍ ക്ഷേത്രപരിസരം അലൗകികമായ ഒരു അന്തരീക്ഷത്തിലേക്കെത്തുകയായിരുന്നു.












Click it and Unblock the Notifications