ബിജെപി സ്ഥാനാര്‍ഥി ലിസ്റ് മാര്‍ച്ച് അവസാനം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ് മാര്‍ച്ച് അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ സി.കെ.പത്മനാഭന്‍ അറിയിച്ചു.
ബിജെപിയുടെ ലിസ്റിന് അന്തിമരൂപം നല്‍കാനായി സംസ്ഥാന ഘടകത്തിന്റെ ചാര്‍ജുള്ള ബിജെപി നേതാവ് ബി.പി. ഗോയല്‍ കേരളത്തിലെത്തുമെന്ന് പത്മനാഭന്‍ പറഞ്ഞു.
140 സീറ്റുകളിലും എന്‍ഡിഎ സ്ഥാനാര്‍ഥികളെ നിര്‍ത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ ബിജെപി പരമാവധി ശ്രമിക്കും. അതിന്റെ അര്‍ഥം യുഡിഎഫിനെ ബിജെപി പിന്തുണക്കുമെന്നല്ല എന്നും പത്മനാഭന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ ഹിറ്റ് ലിസ്റില്‍ പെട്ടവരുടെ പരാജയം ഉറപ്പുവരുത്താന്‍ പൊതുസമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന കാര്യം ആലോചിച്ചുവരികയാണ്. മുസ്ലിം ലീഗിനേക്കാള്‍ മതപരമായ കാര്യങ്ങളില്‍ തീവ്രവാദപരമായ നിലപാട് സ്വീകരിക്കുന്ന ഐഎന്‍എല്ലിനോടുള്ള സിപിഎമ്മിന്റെ ബന്ധമെന്താണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications