Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം ലെവി കുറച്ചു

കണ്ണൂര്‍: സി പി എം പാര്‍ട്ടി അംഗങ്ങളുടെ ലെവി കുറച്ചു. ഉദ്യോഗസ്ഥരുടെയും മാസശമ്പളക്കാരുടെയും സമ്മര്‍ദ്ദം കണക്കിലെടുത്താണ് പാര്‍ട്ടി നേതൃത്വം ലെവി നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്. ലെവി സംഖ്യ കൂടിയതിനാല്‍ ഒട്ടേറെ ഉദ്യോഗസ്ഥരും മാസശമ്പളക്കാരും പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാകുന്ന സ്ഥിതി വിശേഷം നേതൃത്വം ചര്‍ച്ച ചെയ്തു വരികയായിരുന്നു.

പുതുക്കിയ ലെവി നിരക്കനുസരിച്ച് 10,000 രൂപ ശമ്പളമുള്ള ഒരാള്‍ പ്രതിമാസം 433.70 രൂപ ലെവി അടയ്ക്കേണ്ടിയിരുന്നത് 263.25 രൂപയായി കുറച്ചു. 500 രൂപ ശമ്പളക്കാരുടെ ലെവി സംഖ്യ 3.70 രൂപയില്‍ നിന്നും 75 പൈസയായും കുറച്ചിട്ടുണ്ട്. ലെവി സംഖ്യ ഉയര്‍ന്നതാണ് പാര്‍ട്ടി അംഗത്വത്തില്‍ പെട്ടെന്ന് ഇടിവുണ്ടായതെന്ന് സൂചനയുണ്ടായിരുന്നു. അംഗത്വമുള്ളവര്‍ തന്നെ കൃത്യമായി ലെവി സംഖ്യ അടച്ചിരുന്നുമില്ല.

അംഗത്വം പുതുക്കുമ്പോള്‍ എല്ലാതരത്തിലുള്ള വരുമാനവും പാര്‍ട്ടിയെ സത്യസന്ധമായി അറിയിക്കണമെന്ന് ലെവി നിരക്ക് സംബന്ധിച്ച പുതിയ സര്‍ക്കുലറില്‍ കേന്ദ്രകമ്മിറ്റി എല്ലാ പാര്‍ട്ടി അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. പ്രതിമാസമോ മൂന്നു മാസം കൂടുമ്പോഴോ ലെവി നല്‍കി കുടിശിക വരുത്താതിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ലെവി നിരക്ക് കണക്കാക്കുന്നതില്‍ ആദായ നികുതി പോലുള്ള പ്രത്യക്ഷനികുതികള്‍ മാത്രമേ കുറയ്ക്കാന്‍ പാടുള്ളൂവെന്നും പി എഫ്, ഇന്‍ഷുറന്‍സ് , ലോണ്‍ തിരിച്ചടവ് എന്നിവ ലെവി അടയ്ക്കുന്നതിനുള്ള വരുമാനത്തിന്റെ ഭാഗമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+