വോട്ടിംഗ്യന്ത്രം: കുറ്റമറ്റപ്രവര്‍ത്തനം ഉറപ്പാക്കണം
കൊച്ചി: ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.
ഇക്കാര്യം കൃത്യമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരിനും മാര്‍ച്ച് 27 ചൊവാഴ്ച നോട്ടീസ് നല്കി. കുമ്പളങ്ങി സ്വദേശി വിന്‍സന്റ് മണ്ണാലിയാണ് പരാതിക്കാരന്‍.
കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കില്ലെന്നതിനാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ ഉപയോഗം നിരോധിക്കണമെന്നായിരുന്നു വിന്‍സന്റിന്റെ ആവശ്യം. ഈ പരാതി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് നല്കിയത്.












Click it and Unblock the Notifications