ജേക്കബിനെതിരായ വിചാരണക്ക് സ്റേ
കൊച്ചി: കാരാപ്പുഴ-കുരിയാര്‍കുട്ടി ജലസേചന പദ്ധതി സംബന്ധിച്ച അഴിമതിക്കേസില്‍ മുന്‍ ജലസേചന മന്ത്രി ടി.എം. ജേക്കബിനെയും മറ്റ് 10 പേരെയും വിചാരണ ചെയ്യുന്നത് കേരള ഹൈക്കോടതി സ്റേ ചെയ്തു. ഇനിയൊരുത്തരവുണ്ടാകുന്നതു വരെ ഈ കേസില്‍ വിചാരണ അരുതെന്ന് ഹൈക്കോടതി കീഴ്ക്കോടതിയെ അറിയിച്ചിട്ടുണ്ട്.
കാരാപ്പുഴ-കുരിയാര്‍കുട്ടി ജലസേചന പദ്ധതിയുടെ നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ജേക്കബിനും മറ്റുള്ളവര്‍ക്കും എതിരെ വിജിലന്‍സ് കോഴിക്കോട് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കേസിലെ ഒമ്പതാം പ്രതിയാണ് ജേക്കബ്. അദ്ദേഹത്തിന്റെ ഹര്‍ജി സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിയമ സെക്രട്ടറിയോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടാനും ഹൈക്കോടതി കീഴ്ക്കോടതിയോടാവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസ് എന്‍. കൃഷ്ണന്‍ നായരാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏപ്രില്‍ മൂന്ന് ചൊവാഴ്ചയായിരുന്നു കേസില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി തീരുമാനിച്ചിരുന്നത്. അന്ന് ജേക്കബിനോടും മറ്റു പ്രതികളോടും കോടതിയില്‍ ഹാജരാകാനും കോടതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications