കൊളശേരിയില്‍ അക്രമികളെ ഒറ്റപ്പെടുത്തി
തലശേരി: നാട്ടുകാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടി അഴിഞ്ഞാടിയ കൊളശേരിയിലെ അക്രമിസംഘത്തെ ഭരണ-പ്രതിപക്ഷ -ഭേദമില്ലാതെ രാഷ്ട്രീയക്കാര്‍ ഒറ്റപ്പെടുത്തി.
കൊളശേരിയിലെ കാവും ഭാഗത്താണ് മുഖംമൂടി ധരിച്ച അക്രമികള്‍ കഴിഞ്ഞ ദിവസം രാത്രി റോഡില്‍ അഴിഞ്ഞാ-ടിയത്. സംഘം രണ്ട് സോഡിയം വേ-പ്പര്‍ ലാമ്പുകള്‍ തകര്‍ത്തു. അക്രമികള്‍ അംഗങ്ങളായ പാര്‍ട്ടിക്കാര്‍ തന്നെ അക്രമത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ്.
ഇവര്‍ക്കെതിരെയുള്ള പാര്‍ട്ടിയും അക്രമികള്‍ക്കെതിരെ കൈകോര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏതാണ്ട് മൂന്നു മണിക്കൂര്‍ നേരമാണ് അക്രമികള്‍ റോഡു കയ്യേറിയത്. വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിക്കൊണ്ടും ആയുധം കാട്ടി വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തിയുമാണ് സംഘം ഭീതി വിതച്ചത്. ഒടുവില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് മുഖംമൂടി സംഘം പിന്തിരിഞ്ഞത്.












Click it and Unblock the Notifications