പിണറായിയില്‍ ബോംബാക്രമണം
തലശേരി: പിണറായിക്കടുത്ത് വെണ്ടുട്ടായിയില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഒരു സിഎംപി പ്രവര്‍ത്തകനും നേരെ ഒരു സംഘം ബോബാക്രമണം നടത്തി. അക്രമികള്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിക്കപ്പെടുന്നു.
ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മാവിലാക്കണ്ടി രാജേഷി(25)നും സിഎംപി പ്രവര്‍ത്തകനായ മേക്കിലേരു പുരുഷു(30)വിനും പരിക്കേറ്റു. ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് 27 ചൊവാഴ്ച രാവിലെ ജോലിക്ക് പോകുകയായിരുന്ന രാജേഷിനും പുരുഷുവിനും നേരെ ജീപ്പിലെത്തിയ ഒരു സംഘമാണ് ബോംബെറിഞ്ഞത്. ബോംബേറില്‍ പരിക്കേറ്റവരെ അക്രമികള്‍ വീണ്ടും ആക്രമിക്കാനൊരുങ്ങിയെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications