തമിഴ്നാട് പുഴകള്‍ തിരിച്ചുവിടുന്നു
എടക്കര: വേനല്‍ക്കാലത്ത് കേരളത്തിലേക്കൊഴുകുന്ന പുഴകള്‍ തിരിച്ചുവിടുന്ന തമിഴ്നാടിന്റെ വര്‍ഷങ്ങളായുള്ള പതിവ് ഈ വേനല്‍ക്കാലത്തും തുടരുന്നു. മൂന്ന് പുഴകളാണ് തമിഴ്നാട് തിരിച്ചുവിട്ടത്.
പുന്നപ്പുഴയും മരുതപ്പുഴയും കാരക്കോടന്‍ പുഴയുമാണ് തമിഴ്നാട് തിരിച്ചുവിട്ടത്. ഇതോടെ പാലക്കാട് ജില്ലയിലെ വഴിക്കടവ്, എടക്കര. മൂത്തേടം, ചുങ്കത്തറ പഞ്ചായത്തുകള്‍ ജലക്ഷാമത്തിന്റെ പിടിയില്‍ പെട്ടിരിക്കുകയാണ്.
പുന്നപ്പുഴയിലെ വെള്ളം ഗതി മാറ്റുംവിധം പാട്ടവയല്‍ പാളന്തറയില്‍ തമിഴ്നാട് സര്‍ക്കാര്‍ കനാല്‍ കെട്ടുകയാണ്. കനാല്‍ കെട്ടുന്നതിനെതിരെ ശക്തിയായ പ്രതിഷേധം രൂപപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications