സീറ്റ് വിഭജനം: യു ഡി എഫ് യോഗം ഇന്ന്
തിരുവനന്തപുരം: സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനായി യു ഡി എഫ് ഉന്നതാധികാര സമിതി യോഗം മാര്‍ച്ച് 27 ചൊവാഴ്ച തിരുവനന്തപുരത്ത് ചേരും. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹകരിക്കുന്നതിനാണ് യോഗം ചേരുന്നത്. , സീറ്റുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ കൈക്കൊള്ളുമെന്നറിയുന്നു.
കടുത്തുരുത്തി അല്ലെങ്കില്‍ ഇടുക്കി സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന് ജേക്കബ് വിഭാഗം വാശി പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കടുത്തുരുത്തിയില്‍ ജേക്കബ് വിഭാഗവും ഇടുക്കിയില്‍ മാണി വിഭാഗവുമാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ കടുത്തുരുത്തി തങ്ങള്‍ക്ക് കിട്ടണമെന്ന് മാണി വിഭാഗം തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ യു ഡി എഫ് തത്വത്തില്‍ തീരുമാനിച്ചു. എന്നാല്‍, കടുത്തുരുത്തി വിട്ടുകൊടുക്കണമെങ്കില്‍ ഇടുക്കി സീറ്റ് തങ്ങള്‍ക്കു കിട്ടിയേ തീരൂ എന്ന നിലപാടിലാണ് ജേക്കബ്. പക്ഷേ, കടുത്തുരുത്തി കിട്ടുന്നതോടൊപ്പം ഇടുക്കി നിലനിര്‍ത്തണമെന്നുമാണ് മാണിയുടെ നിലപാട്.
ജേക്കബുമായുള്ള തര്‍ക്കം പരിഹരിച്ചു കഴിഞ്ഞാല്‍ യു ഡി എഫിലെ സീറ്റ് വിഭജനം ഏകദേശം പരിഹരിക്കപ്പെടും.












Click it and Unblock the Notifications