പാകിസ്ഥാന്‍ അന്‍സാ മിസൈല്‍ പരീക്ഷിച്ചു
ഇസ്ലാമബാദ്: സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക ഭൂത-ല - ആകാ-ശ മിസൈ-ലാ-യ അന്‍സാ പാകിസ്ഥാന്‍ വിജയകരമായി പരീക്ഷിച്ചു. ഇതോടൊപ്പം മറ്റ് ചില അത്യാധുനിക മിസൈലുകളും പാകിസ്ഥാന്‍ എയര്‍ഫോഴ്സ് പരീക്ഷിച്ചു. ഇവയില്‍ പലതും അമേരിക്കന്‍, ഫ്രഞ്ച് മിസൈലുകളാണ്. പാകിസ്ഥാന്‍ എയര്‍ഫോഴ്സിന്റെ ഒരാഴ്ച നീണ്ട പരിശീലനത്തോടനുബന്ധിച്ചാണ് മിസൈല്‍ വിക്ഷേപണം വിജയകരമാക്കിയത്.
തോളില്‍ കൊണ്ടുനടക്കാവുന്നയിനം ചെറിയ മിസൈലാണ് അന്‍സാ. പത്തു കിലോഗ്രാം മാത്രം ഭാരമുള്ള ഇതിന്റെ സംഹാരശേഷി മാരകമാണ്. ബലൂചിസ്ഥാനിലെ സോന്‍മിയാനിയിലാണ് പരീക്ഷണങ്ങള്‍ അരങ്ങേറിയതെന്ന് പാകിസ്ഥാന്‍ പത്രമായ ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
പട്ടാളഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫ് മിസൈലുകളുടെ പരീക്ഷണവിക്ഷേപണങ്ങള്‍ക്ക് നേരിട്ടു നേതൃത്വം നല്‍കാന്‍ സോന്‍മിയാനില്‍ എത്തിയിരുന്നു.












Click it and Unblock the Notifications