പാകിസ്ഥാന്‍ പ്രതിരോധസംവിധാനം ശക്തമാക്കും
ഇസ്ലാമബാദ്: രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള പ്രതിരോധനടപടികള്‍ പാകിസ്ഥാന്‍ സ്വീകരിക്കുമെന്ന് പട്ടാള മേധാവി ജനറല്‍ പര്‍വേസ് മുഷറഫ്. ഇതിനായി രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കുമെന്നും മുഷറഫ് പ്രസ്താവിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ നാം കൂടുതല്‍ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കും- മുഷറഫിനെ ഉദ്ധരിച്ചു കൊണ്ട് പാകിസ്ഥാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷ ഉറപ്പാക്കാനാണെന്ന ന്യായത്തില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈനികശക്തി സമാഹരിക്കുമെന്നാണ് മുഷറഫിന്റ പ്രസ്താവന വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യയുമായി ഒരു ആയുധ സംഭരണ മത്സരത്തിന് പാകിസ്ഥാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഷറഫ് പറഞ്ഞു.
പാകിസ്ഥാന്‍ എയര്‍ഫോഴ്സിന്റെ ഒരാഴ്ചത്തെ സൈനികാഭ്യാസം നിരീക്ഷിച്ചതിനു ശേഷമായിരുന്നു മുഷറഫിന്റെ പ്രസ്താവന. ഇന്ത്യയുമായുള്ള കഴിഞ്ഞ രണ്ടു യുദ്ധത്തിലും പാകിസ്ഥാന്‍ എയര്‍ഫോഴ്സിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും പട്ടാളമേധാവി ചൂണ്ടിക്കാട്ടി.
ഒരാഴ്ച നീണ്ട സൈനികാഭ്യാസത്തിനിടെ പാകിസ്ഥാന്‍ എയര്‍ഫോഴ്സ് നൂതനങ്ങളായ മിസൈല്‍ പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications