ജി എസ് എല്‍ വി വിക്ഷേപണം പരാജയപ്പെട്ടു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ ജിയോ സിന്‍ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) വിക്ഷേപണം പരാജയപ്പെട്ടു. മാര്‍ച്ച് 28 ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും കുതിച്ചുയരേണ്ട ഉപഗ്രഹ വിക്ഷേപണ വാഹനം സാങ്കേതികത്തകരാറുകള്‍ മൂലം വിക്ഷേപിക്കാനായില്ല. ഇതേത്തുടര്‍ന്ന് വിക്ഷേപണ പരിപാടി തത്കാലം നിര്‍ത്തി വയ്ക്കുന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രം ( ) ഡയറക്ടര്‍ ഡോ. ജി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ചു.
വിക്ഷേപണത്തറയില്‍ നിന്നും ഉപഗ്രഹവിക്ഷേപണ വാഹനത്തെ കുതിപ്പിക്കേണ്ട നാല് സ്ട്രാപ്പ്--ഓണ്‍ മോട്ടോറുകളില്‍ ഒന്ന് പ്രവര്ത്തനക്ഷമമാകാഞ്ഞതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഡോ . കസ്തൂരിരംഗന്‍ വിശദീകരിച്ചു.
വിക്ഷേപണത്തിന്റെ പ്രഥമഘട്ടത്തില്‍ തന്നെ തകരാറ് കണ്ടെത്തിയ കംപ്യൂട്ടര്‍ നിയന്ത്രണ സംവിധാനം വിക്ഷേപണപ്രവര്ത്തനം നിര്‍ത്തിവച്ചതിനാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടായില്ല. ഒന്നാം ഘട്ടത്തിലെ ഖരഇന്ധനവും രണ്ടാം ഘട്ടത്തിലെ ദ്രാവകഇന്ധനവും മൂന്നാം ഘട്ടത്തിലെ ക്രയോ ഇന്ധനവും സുരക്ഷിതമാക്കാന്‍ ഇതു മൂലം കഴിഞ്ഞു. വിക്ഷേപണം പരാജയമായെങ്കിലും മൂന്ന് ഇന്ധനഘട്ടങ്ങളും സുരക്ഷിതമാക്കാന്‍ സുരക്ഷാക്രമീകരണ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞത് വന്‍നേട്ടമാണെന്ന് ഡോ.കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു. വിക്ഷേപണ വാഹനവും സുരക്ഷിതമാണ്.
പാളിച്ച എത്രയും വേഗം കണ്ടെത്തുമെന്നും വിക്ഷേപണം വിജയിപ്പിക്കുമെന്നും ഡോ.കസ്തൂരിരംഗന്‍ ഉറപ്പുനല്‍കി.
ദൗത്യം പരാജയപ്പെട്ടതില്‍ ഡോ. കസ്തൂരിരംഗന്‍ ഉള്‍പ്പെടെ ഐ എസ് ആര് ഒ യിലെ ശാസ്ത്രജ്ഞരെല്ലാം കടുത്ത നിരാശയിലാണ്. പരാജയത്തില്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും നിരാശ രേഖപ്പെടുത്തി.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications