കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി എസ് എല്‍ വി വിക്ഷേപണം പരാജയപ്പെട്ടു

  • By Staff
Google Oneindia Malayalam News

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യത്തെ ജിയോ സിന്‍ക്രണൈസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (ജി എസ് എല്‍ വി) വിക്ഷേപണം പരാജയപ്പെട്ടു. മാര്‍ച്ച് 28 ബുധനാഴ്ച ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നും കുതിച്ചുയരേണ്ട ഉപഗ്രഹ വിക്ഷേപണ വാഹനം സാങ്കേതികത്തകരാറുകള്‍ മൂലം വിക്ഷേപിക്കാനായില്ല. ഇതേത്തുടര്‍ന്ന് വിക്ഷേപണ പരിപാടി തത്കാലം നിര്‍ത്തി വയ്ക്കുന്നതായി ഇന്ത്യന്‍ ബഹിരാകാശ ഗവേക്ഷണ കേന്ദ്രം ( ) ഡയറക്ടര്‍ ഡോ. ജി കസ്തൂരിരംഗന്‍ പ്രഖ്യാപിച്ചു.

വിക്ഷേപണത്തറയില്‍ നിന്നും ഉപഗ്രഹവിക്ഷേപണ വാഹനത്തെ കുതിപ്പിക്കേണ്ട നാല് സ്ട്രാപ്പ്--ഓണ്‍ മോട്ടോറുകളില്‍ ഒന്ന് പ്രവര്‍ത്തനക്ഷമമാകാഞ്ഞതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന് ഡോ . കസ്തൂരിരംഗന്‍ വിശദീകരിച്ചു.

വിക്ഷേപണത്തിന്റെ പ്രഥമഘട്ടത്തില്‍ തന്നെ തകരാറ് കണ്ടെത്തിയ കംപ്യൂട്ടര്‍ നിയന്ത്രണ സംവിധാനം വിക്ഷേപണപ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കൂടുതല്‍ നഷ്ടങ്ങളുണ്ടായില്ല. ഒന്നാം ഘട്ടത്തിലെ ഖരഇന്ധനവും രണ്ടാം ഘട്ടത്തിലെ ദ്രാവകഇന്ധനവും മൂന്നാം ഘട്ടത്തിലെ ക്രയോ ഇന്ധനവും സുരക്ഷിതമാക്കാന്‍ ഇതു മൂലം കഴിഞ്ഞു. വിക്ഷേപണം പരാജയമായെങ്കിലും മൂന്ന് ഇന്ധനഘട്ടങ്ങളും സുരക്ഷിതമാക്കാന്‍ സുരക്ഷാക്രമീകരണ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞത് വന്‍നേട്ടമാണെന്ന് ഡോ.കസ്തൂരിരംഗന്‍ അഭിപ്രായപ്പെട്ടു. വിക്ഷേപണ വാഹനവും സുരക്ഷിതമാണ്.

പാളിച്ച എത്രയും വേഗം കണ്ടെത്തുമെന്നും വിക്ഷേപണം വിജയിപ്പിക്കുമെന്നും ഡോ.കസ്തൂരിരംഗന്‍ ഉറപ്പുനല്‍കി.

ദൗത്യം പരാജയപ്പെട്ടതില്‍ ഡോ. കസ്തൂരിരംഗന്‍ ഉള്‍പ്പെടെ ഐ എസ് ആര്‍ ഒ യിലെ ശാസ്ത്രജ്ഞരെല്ലാം കടുത്ത നിരാശയിലാണ്. പരാജയത്തില്‍ പ്രധാനമന്ത്രി എ ബി വാജ്പേയിയും നിരാശ രേഖപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X