ദില്ലിയില്‍ കെട്ടിടങ്ങള്‍ക്ക് ഭൂകമ്പ സുരക്ഷ നിര്‍ബന്ധം
ദില്ലി: ദില്ലിയിലെ കെട്ടിടങ്ങള്‍ക്ക് ഭൂകമ്പ സുരക്ഷാക്രമീകരണങ്ങള്‍ നിര്‍ബന്ധിതമാക്കി. 1983ലെ ദില്ലി കെട്ടിട നിര്‍മാണ നിയമം ഭേദഗതി ചെയ്താണ് പുതുതായി പണിയുന്ന കെട്ടിടങ്ങള്‍ക്ക് ഭൂകമ്പസുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍ബന്ധിതമാക്കിയത്.
ഇനി മേല്‍ വെള്ളം, വൈദ്യുതി, അഴുക്കുചാല്‍ കണക്ഷന് ഭൂകമ്പസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ കെട്ടിടങ്ങള്‍ മാത്രമേ പരിഗണിക്കൂ. കണ-ക്ഷനുള്ള അപേക്ഷയോടും ഡി ഫോമിനൊടുമൊപ്പം ഭൂകമ്പസുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന സാക്ഷ്യപത്രവും അധികാരികള്‍ക്ക് നല്‍കണം. കെട്ടിട ഉടമ, ആര്‍കിടെക്റ്റ്, എഞ്ചിന-ീയര്‍ എന്നിവര്‍ ഈ സാക്ഷ്യപത്രത്തില്‍ ഒപ്പിടണം.
ഇതോടെകെട്ടിടങ്ങള്‍ക്ക് ഭൂകമ്പസുരക്ഷാ ക്രമീകരണങ്ങള്‍ നിയമം മൂലം ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ സ്ഥലമെന്ന ബഹുമതി ദില്ലിയ്ക്ക് കൈവന്നിരിക്കുകയാണ്.












Click it and Unblock the Notifications