ബിജെപി നാലിടത്ത് ജയിക്കും: സികെപി
തിരുവനന്തപുരം: ബിജെപി മഞ്ചേശ്വരത്തിനും കാസര്‍കോടിനും പുറമെ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.കെ.പി. പത്മനാഭന്‍ പറഞ്ഞു.
തെഹല്‍ക്ക നടത്തിയ വെളിപ്പെടുത്തലൊന്നും കേരളാ നിയമസഭയിലേക്കുള്ള ബിജെപിയുടെ പ്രവേശനത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ വെറും 2,292 വോട്ടുകളുടെ വ്യത്യാസത്തിനാണ് മഞ്ചേശ്വരം നഷ്ടപ്പെട്ടത്. 3,783 വോട്ടുകളുടെ വ്യത്യാസത്തിനാണ് കാസര്‍കോട് സീറ്റ് ബിജെപിയ്ക്ക് നഷ്ടപ്പെട്ടത്.
എന്നാല്‍ ഇത്തവണ മഞ്ചേശ്വരവും കാസര്‍കോടും മാത്രമല്ല, വേറെ രണ്ടു സീറ്റുകള്‍ കൂടിയും ബിജെപി പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കുറി മഞ്ചേശ്വരത്ത് സി.കെ. പത്മനാഭനും കാസര്‍കോട് പി.കെ. കൃഷ്ണദാസുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications