കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലവാരം കുറഞ്ഞ സിമന്റ് വിപണിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: നിലവാരമില്ലാത്തതും നിര്‍മാണത്തില്‍ അപാകതകള്‍ക്ക് കാരണമാകുന്നതുമായ സിമന്റ് വിപണിയില്‍ വ്യാപകമാവുന്നു.

ഗുജറാത്തിലെ സിമന്റ് കമ്പനിയായ സൗരാഷ്ട്ര സിമന്റ്സ് അവരുടെ ഇരുമ്പനത്തെ യാര്‍ഡില്‍ ഉപേക്ഷിച്ച സിമന്റാണ് സംസ്ഥാനത്തെ സ്വകാര്യ സിമന്റ് കമ്പനികള്‍ കുറഞ്ഞ വിലക്ക് വാങ്ങി റീ പായ്ക്ക് ചെയ്ത് വിപണിയിലെത്തിക്കുന്നത്.

വിപണിവിലയിലും കുറഞ്ഞ വിലക്ക് വില്‍ക്കുന്ന ഈ സിമന്റ് സംസ്ഥാനമെമ്പാടും കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. ഫ്ലാറ്റുകള്‍, വീടുകള്‍ എന്നിവയുടെ നിര്‍മാണത്തിന് കരാറുകാര്‍ ഈ സിമന്റ് ഉപയോഗിക്കുന്നത് ഭാവിയില്‍ അപകടങ്ങള്‍ക്കിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചില സ്വകാര്യ കമ്പനികള്‍ ഉപേക്ഷിച്ച സിമന്റ് വാങ്ങി കട്ടകള്‍ പൊടിച്ച് റീ പായ്ക്ക് ചെയ്താണ് സ്വന്തം വ്യാപാരനാമങ്ങളില്‍ പുറത്തിറക്കുന്നത്. വിപണിയില്‍ മറ്റ് സിമന്റുകള്‍ക്ക് 200 രൂപയുള്ളപ്പോള്‍ 180 രൂപയ്ക്കാണ് ഈ സിമന്റ് വില്‍ക്കുന്നത്. നിയമപ്രകാരം രേഖപ്പെടുത്തേണ്ടതൊന്നും ഈ സിമന്റ് പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തിയിട്ടില്ല.

തൃശൂര്‍, ഇടുക്കി, കോട്ടയം ജില്ലകളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് സിമന്റ് വന്‍ തോതില്‍ വിറ്റഴിക്കുന്നത്. 12, 000 ടണ്‍ സിമന്റ് ഇതിനകം പൊടിച്ച് റീപായ്ക്ക് ചെയ്ത് വിപണിയിലെത്തിച്ചു കഴിഞ്ഞു. ഇപ്പോള്‍ തന്നെ ഈ സിമന്റ് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണതായി ആരോപണമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X