Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ അതിരൂപതയ്ക്കെതിരെ കെസിവൈഎം

കൊച്ചി: തൃശൂര്‍ ജില്ലയില്‍ അഞ്ചിടത്ത് തങ്ങള്‍ നിര്‍ദേശിക്കുന്നവരെ സ്ഥാനാര്‍ഥിയാക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് തൃശൂര്‍ അതിരൂപത അധികാരികള്‍ ആവശ്യപ്പെട്ടത് ജനാധിപത്യ വിരുദ്ധമാണെന്ന് കത്തോലിക്ക സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആരോപിച്ചു. അരമനയും ബിഷപ്പുമാരും രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന് കെസിവൈഎം അസിസ്റന്റ് ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുത്തേന്‍ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെസിവൈഎം പുറത്തിറക്കുന്ന ജനകീയ പ്രകടനപത്രികയെ കുറിച്ച് വിശദീകരിക്കുന്നതിനായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഭാരവാഹികള്‍ ഇക്കാര്യം പറഞ്ഞത്. ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരാണ് പത്രിക പ്രകാശനം ചെയ്തത്.

തൃശൂര്‍ രൂപത കോണ്‍ഗ്രസിന് മുന്നില്‍ ഉന്നയിച്ച വിലപേശലിനെതിരെ കെസിവൈഎം പരസ്യപ്രസ്താവന നടത്തിയത് കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചേക്കും. രൂപതയുടെ നിലപാടില്‍ സഭയുടെ ഉന്നത നേതൃത്വത്തില്‍ പലരും പരോക്ഷമായി എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നെങ്കിലും ഒരു സഭാസംഘടന തന്നെ പരസ്യമായി രംഗത്തെത്തുന്നത് ഇതാദ്യമാണ്.

നിലവിലുള്ള രാഷ്ട്രീയ മുന്നണികള്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും അവതരിപ്പിക്കുന്ന പ്രകടന പത്രികകള്‍ കടലാസില്‍ മാത്രമൊതുങ്ങുകയാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി പ്രകടനപത്രിക പ്രായോഗികമാക്കുവാന്‍ മുന്നണികള്‍ തയ്യാറാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.

വ്യക്തിത്വവും നീതിബോധവുമുള്ള സ്ഥാനാര്‍ഥികളെ ജനപ്രതിനിധികളായി തിരഞ്ഞെടുക്കാന്‍ രാഷ്ട്രീയപ്രബുദ്ധരായ വോട്ടര്‍മാര്‍ തയ്യാറാകണമെന്നും കെസിവൈഎം നേതാക്കള്‍ നിര്‍ദേശിച്ചു. അതേ സമയം തൃശൂര്‍ അതിരൂപതയുടേതു പോലെ രാഷ്ട്രീയമായ യാതൊരു നിലപാടുകളും കെസിവൈഎമ്മിന് ഇല്ലെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+