Get Updates
Get notified of breaking news, exclusive insights, and must-see stories!

കടന്നപ്പള്ളിയെ നീക്കണമെന്ന് യുവജനവിഭാഗം

കൊച്ചി: പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രനെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്നാവശ്യപ്പെട്ട് എന്‍സിപിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന യുവജനവിഭാഗം അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാറിന് സന്ദേശമയച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ പി.എ.സാംഗ്മ, താരിഖ് അന്‍വര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നറിയുന്നു.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കളെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് യുവജനവിഭാഗം കടന്നപ്പള്ളിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്ത് നിന്നും കടന്നപ്പള്ളിയെ നീക്കണമെന്നാവശ്യപ്പെട്ട ഇവര്‍ അഖിലേന്ത്യാ സെക്രട്ടറി ടി.പി.പീതാംബരന്‍ മാസ്ററെ കേരളത്തിന്റെ ചുമതലകളില്‍ നിന്നൊഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രനിരീക്ഷകനെ അയച്ച് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും നാഷണലിസ്റ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ.പി.മത്തായിയുടെ കത്തില്‍ പറയുന്നു.

എന്‍വൈസി സംസ്ഥാന പ്രസിഡന്റ് എന്‍.വി.പ്രദീപ്കുമാര്‍, മുന്‍ എംഎല്‍എ വി.കെ.ബാബു, പി.എം.ഹാരിസ് എന്നിവരെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞതാണ് യുവജന വിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുള്ളത്. നിരവധി തവണ പള്ളുരുത്തി മണ്ഡലം പാര്‍ട്ടിക്ക് നഷ്ടമാക്കിയ പീതാംബരന്‍ മാസ്റര്‍ക്ക് പകരം യുവനേതാക്കളെ പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+