ജനസംഖ്യാനിയന്ത്രണം: കേരളം മുന്നില്‍
തിരുവനന്തപുരം: ജനസംഖ്യാ നിയന്ത്രണത്തില്‍ കേരളം മുന്നിലെന്ന് പുതിയ സെന്‍സസ് റിപ്പോര്‍ട്ട് . 9.42 ശതമാനമാണ് കേരളത്തിലെ ജനസംഖ്യാ വര്‍ധനവ്. 1981-1991ലെ സെന്‍സസില്‍ കേരളത്തിലെ ജനസംഖ്യാ വര്‍ധനവ് 14.32 ആയിരുന്നു.
കേരള സെന്‍സസ് ഡയറക്ടര്‍ ഷീല തോമസ് ആണ് സെന്‍സസ് വിവരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിലെ കേരളത്തിലെ ജനസംഖ്യ 3,18,40,000ആണ്. 81-91ലെ സെന്‍സസില്‍ 3 കോടിയായിരുന്നു ജനസംഖ്യ.
മലപ്പുറമാണ് കേരളത്തിലെ ഏറ്റവും ജനസംഖ്യാ വര്‍ധനവുള്ള ജില്ല. 17.22 ശതമാനം ആണ് മലപ്പുറത്തെ ജനസംഖ്യാ വര്‍ധനവ്. ഏറ്റവും കുറഞ്ഞ ജനസംഖ്യാവര്‍ധനവ് പത്തനംതിട്ട ജില്ലയിലാണ്-3.72 ശതമാനം.
മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ സെന്‍സസും കേരളത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണുള്ളതെന്ന് വ്യക്തമാക്കുന്നു. 1000 പുരുഷന്മാര്‍ക്ക് 1058 സ്ത്രീകളാണുള്ളത്.
ഏറ്റവും ജനസാന്ദ്രതയുള്ള ജില്ല ആലപ്പുഴയാണ്. ആലപ്പുഴയില്‍ ചതുരശ്രകിലോമീറ്ററില്‍ 1489 ആളുകളാണ് താമസിക്കുന്നത്. ഇടുക്കിയിലാണ് ജനസാന്ദ്രത കുറവ്. ചതുരശ്ര കിലോമീറ്ററില്‍ 252 ആളുകളാണ് ഇവിടെയുള്ളത്.
90.92 ശതമാനമാണ് സാക്ഷരതാ നിരക്ക്. പുരുഷന്മാരിലെ സാക്ഷരത 94.20വും സ്ത്രീകളിലെ സാക്ഷരത 87.86ഉം ആണ്. കോട്ടയം ജില്ലയാണ് സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്നത്- 95.90. പാലക്കാട് ആണ് പിന്നില്‍-84.31.












Click it and Unblock the Notifications