റെയില്‍വെ വികസനത്തിനായി കോര്‍പ്പറേഷന്‍
തിരുവനന്തപുരം: റെയില്‍വെയുടെ അടിസ്ഥാന വികസനത്തിനായി കേരളത്തില്‍ കോര്‍പ്പറേഷന്‍ രൂപീകരിക്കും. കേരള റെയില്‍വെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നായിരിക്കും ഇതിന്റെ പേര്.
മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ. നായനാര്‍ വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം. മറ്റു സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള കോര്‍പ്പറേഷന്‍ സ്ഥാപിച്ചതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും കോര്‍പ്പറേഷന്‍ രൂപീകൃതമാകുന്നത്.
പുതിയ പാതകള്‍ ഇടുന്നതുള്‍പ്പെടെയുള്ള റെയില്‍വെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുകയാണ് കോര്‍പ്പറേഷന്‍ ഉദ്ദേശ്യം.












Click it and Unblock the Notifications