Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ വി തോമസിന് സീറ്റ് നിഷേധിച്ചു

കൊച്ചി: എറണാകുളം ഡി സി സി പ്രസിഡന്റും മുന്‍ എം പിയുമായ പ്രഫ. കെ വി തോമസിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചു. നിയമസഭാമണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനായിരുന്നു തോമസിന്റെ ഉദ്ദേശ്യം. എന്നാല്‍ ഡി സി സി പ്രസിഡന്റായ തോമസ് സ്ഥാനാര്‍ത്ഥിയാകാതെ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമെന്നറിയുന്നു. സംസ്ഥാനത്തെ തീരദേശ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേന്‍നോട്ടവും തോമസ് വഹിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മേല്‍നോട്ടത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് കേരളത്തില്‍ നടത്തിയ രഹസ്യസര്‍വേയുടെ അടിസ്ഥാനത്തിലാണ് പ്രഫ. തോമസിന് സീറ്റ് നിഷേധിക്കാന്‍ തീരുമാനമായതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നറിയുന്നു. തോമസ് മത്സരിച്ചാല്‍ മണ്ഡലം നഷ്ടപ്പെടുമെന്നാണത്രേ സര്‍വേ റിപ്പോര്‍ട്ട്. മറ്റ് ചില പ്രമുഖര്‍ക്ക് കൂടി സീറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്നും അഭ്യൂഹം പരന്നിട്ടുണ്ട് .

പ്രഫ. തോമസിനെ എറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ തീരുമാനം. കെ കരുണാകരന്റെ വിശ്വസ്തനായ തോമസിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കരുതെന്ന് കരുണാകരന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും തീരുമാനം മാറ്റാന്‍ സാധ്യതയില്ല. തോമസിനു വേണ്ടി സംസാരിക്കുന്നത് ഗ്രൂപ്പിലെ മറ്റ് സ്ഥാനാര്‍ത്ഥികളെ ബാധിക്കുമെന്ന പരോക്ഷമായ മുന്നറിയിപ്പും കരുണാകരന് ലഭിച്ചിട്ടുണ്ട്. കരുണാകരന്റെ മകള്‍ പത്മജയുടെ സ്ഥാനാര്‍ത്ഥിത്വമടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.

കെ വി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം ഹൈക്കമാണ്ട് തള്ളിയതോടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ ജോണ്‍, നഗരസഭയിലെ മുന്‍ പ്രതിപക്ഷനേതാവ് ലിനോ ജേക്കബ് , പ്രഫ. ആന്റണി ഐസക് എന്നിവര്‍ എറണാകുളത്ത് സീറ്റ് ലഭിക്കാന്‍ പരിഗണിക്കപ്പെട്ടേക്കും. എന്നാല്‍ ലിനോ ജേക്കബിന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഐ ഗ്രൂപ്പില്‍ നിന്നു തന്നെ എതിരഭിപ്രായമുണ്ട് .

സിറ്റിംഗ് എം എല്‍ എ ഡോ.സെബാസ്റ്റ്യന്‍ പോളാണ് എറണാകുളത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. സി പി എം സ്വതന്ത്രനായി മത്സരിക്കുന്ന സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലത്തില്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. ഇടതുമുന്നണി മണ്ഡലം കണ്‍വന്‍ഷന്‍ കഴിഞ്ഞ വര്‍ഷം നടന്നു. വിപുലമായ തിരഞ്ഞെടുപ്പ് കമ്മിറ്റിക്കും മുന്നണി രൂപം നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+