വടകരയില്‍ സി.കെ. നാണു
കോഴിക്കോട്: വടകരയില്‍ സി.കെ. നാണു എംഎല്‍എയെത്തന്നെ മത്സരിപ്പിക്കാന്‍ ജനതാദള്‍ തീരുമാനിച്ചു.
വടകര സീറ്റിന് വേണ്ടി സി.കെ. നാണുവും അഡ്വ. പ്രേംനാഥും പിടിമുറുക്കിയതാണ് പ്രശ്നമായത്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജനതാദള്‍ നിയോഗിച്ച മൂന്നംഗ സമിതിയാണ് സി.കെ. നാണുവിനെ വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത്.
ജനതാദളിനുള്ള മറ്റ് 11 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ചിരുന്നു.












Click it and Unblock the Notifications