തിരിച്ചറിയല്‍കാര്‍ഡ്: ആലുവയില്‍ സംഘര്‍ഷം
കൊച്ചി: ആലുവ താലൂക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണകേന്ദ്രത്തില്‍ ഉദ്യോഗസ്ഥര്‍ വൈകിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. കാര്‍ഡ് വിതരണവും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കലും നടക്കുകയായിരുന്ന ടാസ് ഹാള്‍ ക്ഷുഭിതരായ ജനക്കൂട്ടം അടിച്ചു തകര്‍ത്തു.
മാര്‍ച്ച് 28 ബുധനാഴ്ച രാവിലെ ഏഴ് മണി മുതല്‍ ടാസ് ഹാളില്‍ വരി നിന്ന് അക്ഷമരായ നൂറു കണക്കിന് പേരാണ് അക്രമാസക്തരായത്. രാവിലെ ഏഴിനു തന്നെ കാര്‍ഡ് വിതരണം ചെയ്യുന്നമെന്ന് അറിയിച്ചിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ പത്തരയോടെയാണ് എത്തിയതത്രെ. ഈ ഉദ്യോഗസ്ഥരോട് ചിലര്‍ കയര്‍ത്തു സംസാരിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.
അക്രമത്തില്‍ ഹാളിലെ കസേരകളും ട്യൂബ് ലൈറ്റുകളും തകര്‍ന്നു. ഏതാണ്ട് 20,000ത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അതിനിടെ ചിലര്‍ തഹസീല്‍ദാര്‍ വത്സലകുമാരിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.












Click it and Unblock the Notifications