കൊച്ചൗസേപ്പിനും റെജിമേനോനും അവാര്‍ഡ്
തിരുവനന്തപുരം: ഡസ്റിനേഷന്‍ കേരള ടൂറിസത്തിന്റെ മാന്‍-ഓഫ്-ദ-ഇയര്‍ അവാര്‍ഡ് വീ -ഗാര്‍ഡിന്റെ കൊച്ചൗസേഫ് ചിറ്റിലപ്പിളളിയ്ക്കും ഏഷ്യനെറ്റ് സ്ഥാപകന്‍ ഡോ. റെജി മോനോനും.
വിനോദ സഞ്ചാര മേഖലയിലും വിവരസാങ്കേതികവിദ്യാ രംഗത്തും കേരളത്തിന്റെ വളര്‍ച്ചക്ക് സംഭാവനകള്‍ നല്കിയ പ്രഗത്ഭര്‍ക്കാണ് എല്ലാ വര്‍ഷവും ഈ അവാര്‍ഡ് നല്കുന്നത്. വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കാണ് കൊച്ചൗസേപ്പിന് അവാര്‍ഡ്. വീഗാര്‍ഡ് ഗ്രൂപ്പിന് രൂപം നല്കിയ കൊച്ചൗസേപ്പ് വീഗാലാന്റ് സ്ഥാപിച്ചതോടെ വിനോദസഞ്ചാര മേഖലയ്ക്ക് വന്‍ കുതിപ്പു നല്കിയതായി അവാര്‍ഡ് സമിതി വിലയിരുത്തുന്നു.
സാറ്റലൈറ്റ് ടെലിവിഷന്‍ രംഗത്ത് കേരളത്തിന് വിലപ്പെട്ട സംഭാവന നല്കിയതിനാണ് ഡോ. റജി മേനോന് അവാര്‍ഡ് നല്കുന്നത് . ആധുനിക വിവിര സാങ്കേതിക വിദ്യയുടെ പ്രയോജനപ്പെടുത്തി, ഇന്ത്യയിലുംവിദേശത്തുമുള്ള മലയാളികള്‍ക്ക് മാതൃഭാഷയില്‍ വാര്‍ത്തയും വിജ്ഞാനവും നേരമ്പോക്കും എത്തിച്ചു എന്നതിലാണ് ഏഷ്യാനെറ്റിന്റെ വിജയം.
വി.കെ. സോമന്‍ (ടൂറിസം കണ്‍സള്‍ട്ടന്റ്), ഫിലിപ്പ് ജോണ്‍ (ഐടി കണ്‍സള്‍ട്ടന്റ്), മാത്തുക്കുട്ടി ജെ. കുന്നപ്പള്ളി (എഡിറ്റര്‍ ആന്റ് പബ്ലിഷര്‍, ഡസ്റിനേഷന്‍ കേരള) എന്നിവരടങ്ങിയ പാനലാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഈ വര്‍ഷം ആഗസ്റ് 17 ന് തിരുവനന്തപുരത്ത് പ്രത്യേക ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.












Click it and Unblock the Notifications