രാഷ്ട്രപതിയുടെ ശസ്ത്രക്രിയ വിജയം
ദില്ലി: രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പിത്താശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
മാര്‍ച്ച് 29 വ്യാഴാഴ്ചദില്ലിയിലുളള സര്‍ ഗംഗാറാം ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. രാഷ്ട്രപതി ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും രാഷ്ട്രപതി വൃത്തങ്ങള്‍ അറിയിച്ചു.
ഡോ. പ്രദീപ് ചൗബേയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ട് ദിവസം വിശ്രമിക്കുന്ന രാഷ്ട്രപതി സന്ദര്‍ശകരെ സ്വീകരിക്കില്ല.












Click it and Unblock the Notifications