കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ശനിയാഴ്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് മാര്‍ച്ച് 31 ശനിയാഴ്ച ദില്ലിയില്‍ പ്രസിദ്ധീകരിക്കും. മാര്‍ച്ച് 29 വ്യാഴാഴ്ച കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ചുമതലയുള്ള ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ പി.എം. സയിദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
ഗ്രൂപ്പിനതീതമായി വിജയസാധ്യതയുള്ളവരെ മാത്രമേ സ്ഥാനാര്‍ത്ഥികളാക്കൂവെന്ന് സയിദ് പറഞ്ഞു. സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് അന്തിമരൂപമായി. തിരഞ്ഞെടുപ്പ് സമിതിയുടെയും എഐ സിസി യുടെയും അംഗീകാരത്തോടു കൂടി മാത്രമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയുള്ളൂ. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതില്‍ വിവേചനമൊന്നും കാട്ടിയിട്ടില്ല. ദില്ലിയില്‍ വച്ച് തന്നെ പട്ടിക ഇറക്കുകയാണ് ഇതുവരെയുള്ള കീഴ്വഴക്കം.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയസാധ്യതയെക്കുറിച്ച് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് പറഞ്ഞ സയീദ് ബി ജെ പി യുമായി സംസ്ഥാനത്തൊരിടത്തും ധാരണയുണ്ടാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.












Click it and Unblock the Notifications