അഛന്‍ മകളെ വിറ്റു
കോഴിക്കോട്: പന്ത്രണ്ടുവയസുകാരിയെ മദ്യപാനിയും മയക്കുമരുന്നിനടിമയുമായ അഛന്‍ 4500 രൂപക്ക് വിറ്റു. കൂരാച്ചുണ്ട് സ്വദേശിയയായ പെണ്‍കുട്ടിയെയാണ് കോഴിക്കോട് നഗരത്തിലെ ബംഗ്ലാദേശ് കോളനിയിലെ ഒരു സ്ത്രീക്ക് വിറ്റത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയും അഛനും ഉപേക്ഷിച്ചുപോയ കുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ഒന്നര വര്‍ഷം മുമ്പ് കുട്ടിയെ കാണാനെത്തിയ അഛന്‍ കുട്ടിയെ കൊണ്ടുപോയി. കോട്ടയത്തേക്കുള്ള വീട്ടിലേക്കു കൊണ്ടുപോവുകയാണെന്നാണ് അഛന്‍ പറഞ്ഞത്.
എന്നാല്‍ കുട്ടിയെ അഛന്‍ കൊണ്ടുപോയത് ബംഗ്ലാദേശ് കോളനിയിലേക്കായിരുന്നു. അവിടെയുള്ള ഒരു സ്ത്രീക്ക് കുട്ടിയെ വിറ്റ് 4500 രൂപ വാങ്ങുകയും ചെയ്തു. സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ ബംഗ്ലാദേശ് കോളനി.
രോഗം ബാധിച്ച് കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായപ്പോള്‍ പെണ്‍കുട്ടി പറഞ്ഞാണ് ഇക്കാര്യം മറ്റുള്ളവര്‍ അറിഞ്ഞത്. കഠിനമായ ജോലി ചെയ്തതിനെ തുടര്‍ന്നാണ് കുട്ടി രോഗബാധിതയായത്.
കുട്ടി ആശുപത്രിയിലാണെന്നറിഞ്ഞെത്തിയ അമ്മയുടെ സഹോദരി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.












Click it and Unblock the Notifications