കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിച്ചനെ വിജിലന്‍സ് ചോദ്യം ചെയ്യും

  • By Staff
Google Oneindia Malayalam News

കൊല്ലം: വിഷമദ്യദുരന്തക്കേസില്‍ പ്രധാന പ്രതികളിലൊരാളായ അബ്കാരി കോണ്‍ട്രാക്ടര്‍ മണിച്ചനെ വിജിലന്‍സ് മാര്‍ച്ച് 30 വെള്ളിയാഴ്ച ചോദ്യം ചെയ്യും.

കൊല്ലം ജില്ലാ കോടതിയുടെ അനുമതി പ്രകാരം മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിജിലന്‍സ് ചോദ്യം ചെയ്യുക. നേരത്തെ മണിച്ചനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് വിജിലന്‍സ് ഐജി നിതിന്‍ അഗര്‍വാള്‍ കൊല്ലം ജില്ലാകോടതിയില്‍ അപേക്ഷ നല്കിയിരുന്നു.

ഈ അപേക്ഷ പരിഗണിച്ച കോടതി മാര്‍ച്ച് 29 വ്യാഴാഴ്ച വിജിലന്‍സിന് അനുകൂലമായി മണിച്ചനെ ചോദ്യം ചെയ്യാന്‍ അനുമതി നല്കുകയായിരുന്നു. വിജിലന്‍സ് രജിസ്റര്‍ ചെയ്ത കേസില്‍ കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടിയാണ് മണിച്ചനെ ചോദ്യം ചെയ്യുക. ഈ കേസില്‍ മണിച്ചന്‍ 15-ാം പ്രതിയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X