Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ചന്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ പ്രതിഷേധം

തിരുവനന്തപുരം: ഫാദര്‍ മത്തായി നൂറനാല്‍ സി പി എം പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ത്ഥിയാകുന്നതിനെതിരെ ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും പ്രതിഷേധമുയരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലാണ് ഫാദര്‍ നൂറനാല്‍ സി പി എം സ്വതന്ത്രനായി മത്സരിക്കുന്നത്. ഇതിനെതിരേ സഭയിലെ അത്മായരുടെ സംഘടനയായ മലങ്കര ഓര്‍ത്തഡോക്സ് അത്മായ അസോസിയേഷനാണ് പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

പുരോഹിതന്‍ തന്റെ പദവിയും സ്വാധീനവും ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയ്ക്കു വേണ്ടി ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് പി.വി.വര്‍ഗീസ് മാര്‍ച്ച് 29 വ്യാഴാഴ്ച വാര്‍ത്താലേഖകരോട് പറഞ്ഞു. ഓര്‍ത്തഡോക്സ് സഭയിലെ വൈദിക ട്രസ്റ്റി കൂടിയായ ഫാദര്‍ നൂറനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നെങ്കില്‍ തത്സ്ഥാനം രാജി വച്ചിട്ടാകണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. രാജി വയ്ക്കാത്ത പക്ഷം അച്ചനെ വൈദിക ട്രസ്റ്റി സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്നും അത്മായ അസോസിയേഷന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഫാദര്‍ നൂറനാല്‍ വൈദിക ട്രസ്റ്റി സ്ഥാനം രാജി വയ്ക്കണമെന്ന് അത്മായ അസോസിയേഷന്‍ സെക്രട്ടറി പി.എം. ജോര്‍ജും ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സര്‍വീസ് അസോസിയേഷന്‍ സെക്രട്ടറി കെ. ജോഷ്വായും ആവശ്യപ്പെട്ടിട്ടുണ്ട്. പുരോഹിതന്റെ ധര്‍മ്മം സാമൂഹ്യസേവനമാണെന്നും രാഷ്ട്രീയ ഭരണമല്ലെന്നും അത്മായ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ സുല്‍ത്താന്‍ ബത്തേരിയിലെ ക്രിസ്ത്യന്‍ വോട്ടുബാങ്കിനെ സ്വാധീനിക്കാനാണ് സിപിഎം ഫാദര്‍ നൂറനാലിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വയനാട്ടിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും തെക്കന്‍ തിരുവിതാം കൂറില്‍ നിന്നും മദ്ധ്യ തിരുവിതാം കൂറില്‍ നിന്നും കുടിയേറിയ ക്രിസ്ത്യാനികളാണ്. ഇവരുടെയിടയില്‍ നിര്‍ണായക സ്വാധീനമുള്ള ഫാദര്‍ നൂറനാലിനെ മത്സരിപ്പിക്കുക വഴി വലിയൊരു വിഭാഗത്തിന്റെ പിന്തുണ നേടാമെന്നാണ് സി പി എം കണക്കു കൂട്ടുന്നത് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+