ഭൂചലന പ്രതിരോധത്തിന് റബര്‍
കോട്ടയം: റബറും സ്റീലും ചേര്‍ത്ത ബെയറിംഗുകള്‍ ഉപയോഗിച്ചുള്ള കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നുവീഴില്ലെന്ന് റബര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍.
റബര്‍ ബോര്‍ഡിന്റെ മാസികയിലാണ് ബോര്‍ഡ് കണ്‍സള്‍ട്ടന്‍സി വിഭാഗം ഡയറക്ടറായ കെ. എസ്. ഗോപാലകൃഷ്ണന്‍ ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. റബര്‍ അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങള്‍ നിര്‍മിക്കുവാന്‍ ആര്‍ക്കിടെക്റ്റുകളോടും റബര്‍ ടെക്നോളജിസ്റുകളോടും ഗോപാലകൃഷ്ണന്‍ നിര്‍ദേശിക്കുന്നു.
ഭൂചലനമുണ്ടാകുമ്പോള്‍ കെട്ടിടങ്ങളുടെ താഴെയുള്ള മണ്ണ് നീങ്ങുന്നു. ഭൂമി നീങ്ങുന്നതിന് എതിര്‍ ദിശയിലേക്കായിരിക്കും അപ്പോള്‍ കെട്ടിടം നീങ്ങുക. പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഇത് മൂലം വിള്ളലുണ്ടാവുകയും അവ തകര്‍ന്നുവീഴുകയും ചെയ്യുന്നു. അതേസമയം കെട്ടിടത്തിന്റെ അടിസ്ഥാനം റബറും സ്റീലും ഉപയോഗിച്ച് പൊതിയുകയാണെങ്കില്‍ ഭൂചലനം മൂലമുണ്ടാകുന്ന ആഘാതത്തെ പ്രതിരോധിക്കാന്‍ കെട്ടിടത്തിനാവുമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു.












Click it and Unblock the Notifications