അംഗീകാരമില്ലാത്ത നഴ്സറി സ്കൂളുകള്‍ നിരോധിച്ചു
കൊച്ചി: കേരളത്തിലെ അംഗീകാരമില്ലാത്ത നഴ്സറി സ്കൂളുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. പ്രീ-പ്രൈമറി അധ്യാപകരെ പരിശീലിപ്പിക്കുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങളും നിരോധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ ഏജന്‍സികള്‍ മാത്രമേ ഇനി മുതല്‍ നഴ്സറി സ്കൂളുകള്‍ നടത്താന്‍ പാടുള്ളൂ. ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുന്നതോടെ നിരവധി നഴ്സറി സ്കൂളുകള്‍ പൂട്ടേണ്ടിവരും.
മൂന്നു വയസു മുതല്‍ ആറു വയസു വരെയുള്ള കുട്ടികളുടെ ബോധനമാധ്യമം മലയാളം ആക്കുന്നതായും ഓര്‍ഡിനന്‍സില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications