കോണ്‍ഗ്രസിലെ 36 എംഎല്‍എമാരും മത്സരിച്ചേക്കും
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഇപ്പോഴത്തെ 36 എംഎല്‍എമാരും ഇക്കുറി മത്സരിക്കാന്‍ സാധ്യത. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ ഇപ്പോഴത്തെ ഗതി നോക്കിയാല്‍ ഒരു എംഎല്‍എയും തഴയപ്പെടാന്‍ സാധ്യതയില്ല.
എല്ലാ തര്‍ക്കങ്ങളും തീര്‍ത്തുള്ള ഒരു സ്ഥാനാര്‍ത്ഥി ലിസ്റിന് രൂപം നല്കാന്‍ നേതാക്കള്‍ ശ്രമിച്ചു വരികയാണ്. മാര്‍ച്ച് 30 വെള്ളിയാഴ്ച സ്ഥാനാര്‍ത്ഥി പട്ടികയുമായി ആന്റണി ദില്ലിക്ക് പോകും. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്കണമെന്ന യൂത്ത്കോണ്‍ഗ്രസ്-കെഎസ്യു നേതാക്കളുടെ ആവശ്യം കാര്യമായി പരിഗണിക്കപ്പെടില്ലെന്ന വിധത്തിലാണ് ചര്‍ച്ചകളുടെ പുരോഗമിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരെ വെടിപൊട്ടിച്ച ചെറിയാന്‍ ഫിലിപ്പിനെ ശത്രുപാളയത്തിലേക്കെത്തിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ചെറിയാനെ മത്സരിപ്പിക്കാന്‍ വരെ തയ്യാറായിട്ടുണ്ട്. പക്ഷെ മത്സരിക്കാമെന്ന് ചെറിയാന്‍ വാക്കുകൊടുത്തിട്ടില്ല. ചെറിയാന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹമുള്ളതിനാല്‍ ഉമ്മന്‍ചാണ്ടിയെ നിന്ന് മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റാന്‍ വരെ ആലോചനയുണ്ട്.
കെ.വി. തോമസിനെ തന്നെ മത്സരിപ്പിക്കാനാണ് സാധ്യത. ചില മണ്ഡലങ്ങളില്‍ പുതുമുഖങ്ങള്‍ വന്നതിനാല്‍ സിറ്റിംഗ് എംഎല്‍എമാരില്‍ ചിലര്‍ മറ്റിടങ്ങളില്‍ മത്സരിക്കേണ്ടി വരും. സാവിത്രി ലക്ഷമണനാണ് ഇക്കൂട്ടത്തില്‍ സിറ്റിംഗ് മണ്ഡലം നഷ്ടപ്പെടുന്ന ഒരു എംഎല്‍എ. പത്മജ മത്സരിക്കുന്നതിനാല്‍ സാവിത്രി ലക്ഷമണന് ചാലക്കുടിയ്ക്കു പകരം രിലോ യിലോ മത്സരിക്കേണ്ടി വരും.












Click it and Unblock the Notifications