വിപണിയില്‍ വന്‍ തകര്‍ച്ച
മുംബൈ: മാര്‍ച്ച് 30 വെള്ളിയാഴ്ച ഓഹരി വിപണിയ്ക്ക് മറ്റൊരു കറുത്ത വെള്ളിയാഴ്ചയായി. ഓഹരി ദല്ലാള്‍ കേതന്‍ പരേഖിന്റെ അറസ്റ്റും അതേത്തുടര്‍ന്ന് പുറത്തു വന്ന മറ്റൊരു ഓഹരി കുംഭകോണത്തിന്റെ വാര്‍ത്തകളുമെല്ലാം ചേര്‍ന്ന് വിപണിയെ തകര്‍ത്തു.
കേതന്‍ പരേഖിന്റെ അറസ്റ്റ് നിക്ഷേപകരില്‍ പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്ന് ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കപ്പെടുകയായിരുന്നു.
മുംബൈ സൂചിക 147 പോയിന്റും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചിക 47 പോയിന്റും ഇടിഞ്ഞു. വിവരസാങ്കേതിക രംഗത്തെ ഓഹരികള്‍ക്ക് വന്‍ തോതില്‍ വിലയിടിഞ്ഞു. വില്‍പന സമ്മര്‍ദ്ദത്തിലായ പരമ്പരാഗത ഓഹരികള്‍ക്കും വിലയിടിഞ്ഞു.
മുംബൈ സൂചിക
ഒടുവിലത്തെ നില-3604.38
തുടങ്ങിയത് -3751.56
താഴ്ച - 147.18
എന്‍ എസ് ഇ
ഒടുവിലത്തെ നില-1148.20
തുടങ്ങിയത്-1195.10
താഴ്ച - 46.90
വില കൂടിയ ഓഹരികള്‍
ബാങ്ക് ഓഫ് പഞ്ചാബ്, പിഡിലൈറ്റ്, ബ്ലൂസ്റ്റാര്‍, ബ്രിട്ടാനിയ, ഐ ടി സി
വില കുറഞ്ഞ ഓഹരികള്‍
ഹിമാചല്‍, ഗ്ലോബല്‍ ടെലി, ഡിജിറ്റല്‍ എക്യുപ്മെന്റ്സ്, എസ് എസ് ഐ, ഇന്‍ഫോസിസ്, സീ ടെലിഫിലിംസ്, വിപ്രോ, എന്‍ ഐ ഐ ടി, പെന്റാമീഡിയ, എ സി സി, എം ടി എന്‍ എല്‍, ഗ്രാസിം, ആര്‍ പി എല്‍, എസ് ബി ഐ, ടിസ്കോ, ഡോ. റെഡ്ഡീസ് ലാബ്, റാന്‍ബാക്സി, ബി പി സി എല്‍, ടെല്‍കോ, ഐ പി സി എല്‍ , ടാറ്റാ പവര്‍, സത്യം കംപ്യൂട്ടേഴ്സ്


Click it and Unblock the Notifications