കേതന് പരേഖ് അറസ്റ്റില്‍
ദില്ലി: പ്രമുഖ ഓഹരി ദല്ലാള്‍ കേതന് പരേഖിനെ സി ബി ഐ അറസ്റ്റ് ചെയ്തു. മാര്‍ച്ച് 30 വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. ബാങ്ക് ഓഫ് ഇന്ത്യയെ 137 കോടി രൂപയുടെ വ്യാജ പേ ഓര്‍ഡര്‍ നല്കി കബളിപ്പിച്ചുവെന്ന കേസിലാണ് കേതനെ അറസ്റ്റ് ചെയ്തത്.
കേതന് പരേഖിന് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ 137 കോടി രൂപയ്ക്ക് പകരം നല്കിയ പേ ഓര്‍ഡര്‍ വ്യാജമാണെന്ന ബാങ്കിന്റെ പരാതിയിന്മേല് സി ബി ഐ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ബാങ്കിന്റെ പരാതി സത്യമാണെന്ന് കണ്ട് സി ബി ഐ അധികൃതര്‍ കേതനെ ചോദ്യം ചെയ്യുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തോടനുബന്ധിച്ച് സി ബി ഐ കേതന് പരേഖിന്റെ 11 ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും പേ ഓര്‍ഡര്‍ കുഭകോണം തെളിയിക്കുന്ന വിലപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പേ ഓര്‍ഡര്‍ കുംഭകോണം 1992 ല്‍ ഹര്‍ഷദ് മേത്ത നടത്തിയ ബാങ്ക് സെക്യൂരിറ്റി കുംഭകോണത്തോട് സമാനമാണെന്ന് സി ബി ഐ അധികൃതര്‍ ദില്ലിയില്‍ വ്യക്തമാക്കി.
അടുത്തയിടെ ഓഹരിവിപണിയിലുണ്ടായ വന്‍ തകര്‍ച്ചയ്ക്ക് കാരണം കേതന് പരേഖും മറ്റ് ചില പ്രമുഖ ബ്രോക്കര്‍മാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകളായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ക്രമക്കേടുകളിലുള്‍പ്പെട്ട മറ്റ് ബ്രോക്കര്‍മാരെയും സി ബി ഐ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വെള്ളിയാഴ്ച മുംബൈയില്‍ കേതന് പരേഖിനോടൊപ്പം രണ്ട് അടുത്ത ബന്ധുക്കളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. പേ ഓര്‍ഡര്‍ കുംഭകേണത്തില് ബാങ്ക് ഓഫ് ഇന്ത്യയിലെ ചില ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സി ബി ഐ സൂചിപ്പിച്ചു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications