ആലുവ കൊല വീണ്ടും അന്വേഷിക്കണം: ഹൈക്കോടതി
കൊച്ചി: ആലുവ കൂട്ടക്കൊലക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാര്‍ച്ച് 30 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച കോടതി ഉത്തരവുണ്ടായത്. കൊല്ലപ്പെട്ട അഗസ്റ്റിന്റെ ഭാര്യ ബേബിയുടെ പിതാവും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ നാലു ഹര്‍ജികളിലൊന്നിലാണ് കോടതി ഈ ഉത്തരവിട്ടത് .
ആലുവക്കേസില്‍ പ്രതിയായി പൊലീസ് പിടികൂടിയ അഗസ്റിന്റെ ബന്ധു ആന്റണി ജയിലിലാണ്. എന്നാല്‍ കൊലപാതകത്തിന്റെ പിന്നില്‍ മറ്റേതൊക്കെയോ നിഗൂഡശക്തികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കൊല്ലപ്പെട്ട അഗസ്റിന്റെ ബന്ധുക്കള്‍ സംശയിക്കുന്നത്.












Click it and Unblock the Notifications