കൈക്കൂലി: ആദായനികുതി ഉദ്യോഗസ്ഥന്‍ പിടിയില്‍
കോഴിക്കോട്: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ അഡി. ഇന്‍കംടാക്സ് കമ്മീഷണര്‍ എസ്. പാണ്ഡ്യനെ സിബിഐ അറസ്റ് ചെയ്തു.
മാര്‍ച്ച് 29 വ്യാഴാഴ്ച കോഴിക്കോട്ടെ ഓഫീസില്‍ വച്ചാണ് പാണ്ഡ്യനെ അറസ്റ് ചെയ്തത്. കൈക്കൂലി നല്‍കുന്നതിന് ഇടനിലക്കാരനായി നിന്ന ഒരു കമ്പനി ഓഡിറ്ററെയും അറസ്റ് ചെയ്തിട്ടുണ്ട്.
കോഴിക്കോട്ടെ സിമന്റ് വ്യാപാരികളായ കുഞ്ഞായന്‍ ഗ്രൂപ്പില്‍ നിന്നും ഒരു ലക്ഷം രൂപ പാണ്ഡ്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ 30 ലക്ഷം രൂപയുടെ ആദായനികുതി കുടിശ്ശിക എഴുതിത്തള്ളാനായിരുന്നു ഇത്. ആദ്യഗഡുവായി 10, 000 രൂപ നല്‍കാമെന്ന് കുഞ്ഞായന്‍ ഗ്രൂപ്പ് സമ്മതിക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് കുഞ്ഞായന്‍ ഗ്രൂപ്പ് ഉടമ കൊച്ചിയിലെ സിബിഐ ഓഫീസില്‍ വിവരമറിയിച്ചു. രാസപദാര്‍ത്ഥം ഉപയോഗിച്ച് അടയാളപ്പെടുത്തിയ നോട്ടുകള്‍ പാണ്ഡ്യന് കൈമാറുമ്പോള്‍ വെളിയില്‍ കാത്തു നിന്ന സിബിഐ സംഘം പാണ്ഡ്യനെ കൈയോടെ പിടികൂടുകയായിരുന്നു. പാണ്ഡ്യനെ മാര്‍ച്ച് 30 വെള്ളിയാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications