ചെറിയാന്‍ നോര്‍ത്തില്‍ മത്സരിക്കില്ല
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താനില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി. മാര്‍ച്ച് 30 വെള്ളിയാഴ്ചയാണ് അദ്ദേഹം ഇക്കാര്യം പത്രക്കാരെ അറിയിച്ചത്.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ച് ജയിച്ചവരെ മാറ്റിനിര്‍ത്തണമെന്നായിരുന്നു ചെറിയാന്റെ ആവശ്യം. രണ്ട് തവണ മത്സരിച്ച് തോറ്റവരെയും ഒഴിവാക്കണമെന്നും ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നേതൃത്വം അംഗീകരിച്ചാല്‍ വി.എസ്. അച്യുതാനന്ദനെതിരെ വരെ മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് ചെറിയാന്‍ പറഞ്ഞു.
തിരുവനന്തപുരം നോര്‍ത്തില്‍ മത്സരിക്കുന്ന സ്പീക്കര്‍ എം. വിജയകുമാറിനെ പേടിച്ചിട്ടൊന്നുമല്ല താന്‍ നോര്‍ത്തില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതെന്നും ചെറിയാന്‍ പറഞ്ഞു. മന്ത്രി ടി.കെ. രാമകൃഷ്ണനെതിരെ മത്സരിക്കാന്‍ ആരും തയ്യാറാകാതിരുന്നപ്പോള്‍ താന്‍ മത്സരിച്ച കാര്യം ചെറിയാന്‍ ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications