ചലച്ചിത്ര നിര്‍മാതാക്കളും തിരഞ്ഞെടുപ്പിന്
കൊച്ചി: ചലച്ചിത്രരംഗത്തെ വ്യവസായികളും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ചലച്ചിത്ര സാംസ്കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജനകീയ പ്രസ്ഥാനം രൂപീകരിച്ചാണ് സിനിമാ വ്യവസായികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
മാര്‍ച്ച് 29 വ്യാഴാഴ്ച കൊച്ചിയില്‍ കേരള ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇത് തീരുമാനിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് അസോസിയേഷന്‍, എക്സിബിറ്റേഴ്സ് ഫെഡറേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
അമ്മ, മാക്ട തുടങ്ങിയ ചലച്ചിത്ര സംഘടനകളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും പ്രമുഖ നിര്‍മാതാവുമായ ജി. ജയകുമാര്‍ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതിനാല്‍ ചില മണ്ഡലങ്ങളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന മുന്നണിയെ സഹായിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications